ലഹരി മരുന്നുമായി സീരിയൽ നടി അനിഖയും സുഹൃത്തും പോലീസ് പിടിയിൽ

ബാംഗ്ലൂർ: ലഹരി മരുന്നുകളുമായി ബാംഗ്ലൂരിൽ സീരിയൽ നടിയും കൂട്ടാളികളും പിടിയിലായി. സീരിയൽ നടിയായ അനിഖയും കൂട്ടാളിയായ എം അനൂപും രവീന്ദ്രനുമാണ് നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ വലയിൽപെട്ടത്. പിടിയിലായവരുടെ കണ്ണിയിൽ നിരവധി സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവരും വി ഐ പികളും കുടുങ്ങിയിട്ടുണ്ടെതാണ് ലഭിക്കുന്ന വിവരം. അനിഖയ്ക്കൊപ്പം പിടിയിലായിട്ടുള്ള അനൂപും രവീന്ദ്രനും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

കർണാടകയിലെ പ്രമുഖ അഭിനേതാക്കൾക്കും പ്രമുഖ സംഗീതജ്ഞർക്കും ഇവർ ലഹരി മരുന്ന് വിതരണം ചെയ്തിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. കൂടാതെ കർണാടകയിലെ വിഐപികളുടെ മക്കൾ ഉൾപ്പെടെയുള്ളവരും ഇവരുടെ കണ്ണിയിൽ അകപ്പെട്ടിട്ടുണ്ടെന്നുള്ള കാര്യത്തിൽ കൂടുതൽ സംശയം നിലനിൽക്കുകയാണ്. ഇത്തരക്കാരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായിഎൻ സി ബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞു. എക്സ്റ്റസി എന്ന പേരിൽ അറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണ് ബാംഗ്ലൂരിലെ കല്യാൺ നഗറിലെ റോയൽസ് ഹോട്ടൽ അപ്പാർട്ട്മെന്റ് നിന്നും പിടിച്ചെടുത്തത്.

Also Read  മുംബൈയിൽ 50000 പേരെ പങ്കെടുപ്പിച്ചു മതസമ്മേളനം നടത്താൻ തബ് ലീഗ് ജമാഅത്ത് തീരുമാനിച്ചിരുന്നു: അനുമതി നിഷേധിച്ചാൽ വൻദുരന്തം ഒഴിവായി

96 എംഡിഎംഎ ഗുളികകളും 180 ഏൽ എസ് ഡി ബ്ലോട്ടുകളും കൂടിയിട്ടുണ്ട്. കൂടാതെ അനിഖയുടെ ദൊഡഗുബ്ബിയിലുള്ള വീട്ടിൽ നിന്നും 270 എംഡിഎം ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതൽ 2500 രൂപ വരെ വിലയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യക്കാർക്ക് ഓൺലൈൻ വഴിയാണ് സംഘം മരുന്ന് വിതരണം ചെയ്തിരുന്നത്.