ലാബ് ടെക്‌നിഷ്യൻ അടക്കമുള്ളവർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഹോസ്പിറ്റൽ അടച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം കനത്ത ജാഗ്രതാ നിർദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഇപ്പോൾ തമിഴ്നാട് തൂത്തുക്കുടിയിലുള്ള സ്വകാര്യ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യൻ അടക്കമുള്ളവർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി താല്കാലികമായി പൂട്ടിയിട്ടിരിക്കുകയാണ്. തുടർന്ന് രോഗികളെ തൂത്തുക്കുടിയിലേ സർക്കാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ലാബ് ടെക്നീഷ്യൻ ഭർത്താവിനും അമ്മയ്ക്കും കൊറോണ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിശോധനാഫലം പോസിറ്റീവ് അതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയിരുന്നു. തുടർന്ന് ലാബ് ടെക്നീഷ്യനും വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. ലാബ് ടെക്‌നിഷ്യന്റെ കൂടെയുള്ള സഹപ്രവർത്തകരും ക്വറന്റൈനിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.