നൃത്ത രംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് ആൻ അഗസ്റ്റിൻ. പ്രശസ്ത ചലച്ചിത്ര താരം അഗസ്റ്റിന്റെ മകളായ താരം എൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയായതിനാൽ ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു.
എൽസമ്മ എന്ന ആൺകുട്ടിയിലെ മികച്ച അഭിനയം താരത്തിന് നിരവധി സിനിമകളിൽ അവസരം നേടിക്കൊടുത്തു. സിനിമയിൽ സജീവമായ സമയത്തായിരുന്നു ഛായാഗ്രാഹകൻ ആയ ജോമോൻ ടി ജോണുമായുള്ള താരത്തിന്റെ പ്രണയവും പിന്നീട് വിവാഹവും നടന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായും താരം വിട്ടു നിന്നു. ജോമോൻ ടി ജോണുമായുള്ള കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. ചുരുങ്ങിയ വർഷം കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞ് താമസിക്കാനും തുടങ്ങിയിരുന്നു. ഈ അടുത്ത കാലത്താണ് ഇരുവരും വിവാഹ മോചനം നേടിയത.
വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ആൻ അഗസ്റ്റിൻ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി ആൻ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മോഹൻലാലിൻറെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.