ലിംഗത്തിന്റെ പേരിൽ മലയാള സിനിമയിൽ വിവേചനമുണ്ട്: അനുഭവം പങ്കുവെച്ച് ഹണി റോസ്

സിനിമയിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഹണി റോസ്. നമ്മുടെ ഇൻഡസ്ട്രി നായകന്മാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റലൈറ്റ് മൂല്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരെ എന്ന ചിത്രം. അതിൽ ആസിഫ് അലിയും ടോവിനോ തോമസും അഭിനയിക്കുന്നുണ്ട്. എന്നാൽ ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി. എന്നിട്ടും ഇവിടെ താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക രീതിയിലുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിന് വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹണി റോസ് പറയുന്നു.

എന്നാൽ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സിനിമയിലാണ് താനിപ്പോൾ അഭിനയിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ഇ.കെ.പി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ അടുത്ത്. വീണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതും തന്നെ സിനിമയിലേക്ക് സമീപിച്ചതും. എന്നാൽ ഈ സിനിമയിൽ വീണയെന്ന വ്യക്തിയിൽ തനിക്കൊരു മതിപ്പു തോന്നിയിരുന്നു.

Also Read  സീരിയൽ താരങ്ങൾ രഹസ്യമായി സ്വകാര്യ റിസോർട്ടിൽ : പോലീസെത്തി ചിത്രീകരണം തടഞ്ഞ് താരങ്ങളെ അറസ്റ്റ് ചെയ്തു

ചിത്രത്തിലെ ഓരോ ഭാഗത്തെ കുറിച്ചും ധാരണ വെച്ചുകൊണ്ട് വളരെ കൃത്യമായ രീതിയിലാണ് കഥ വിവരിച്ചത്. എന്നാൽ ഈ സിനിമ വീണ തന്നെ സംവിധാനം ചെയ്യുമെന്നാണ് ഞാൻ കരുതിയതെന്നും ഹണി റോസ് പറയുന്നു. എന്നാൽ ഇവിടെ ഒരു സ്ത്രീയാണ് എന്നതായിരുന്നു പലരും ഉയർത്തിയ പ്രശ്നം. സ്ത്രീക്ക് എങ്ങനെ ഇത് മുന്നോട്ടു കൊണ്ടുപോകാനാവുമെന്നുള്ള വിശ്വാസം അവർക്ക് ഇല്ലെന്നും ഹണി റോസ് പറയുന്നു.