ലിംഗസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ അമ്മ എന്ന സംഘടനയും, ഇടവേള ബാബുവും ഒരുപോലെ മത്സരിക്കുകയാണ് ; വുമൺ ഇൻ സിനിമ കളക്റ്റീവ്

ചാനൽ ചർച്ചക്കിടെ അമ്മ ജനറൽ സെക്രട്ടറി നടത്തിയ സ്ത്രീവിരുദ്ധതെയും മോശം പരാമർശങ്ങളെയും തുടർന്ന് അമ്മ സംഘടനയിൽ നിന്ന് രാജിവച്ച നടി പാർവതി തെരുവോത്തിനു പിന്തുണയുമായും അമ്മ ജനറൽ സെക്രട്ടറിയുടെ മോശം പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമായും മലയാള സിനിമയിലെ വനിത ചാച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവ് രംഗത്ത് വന്നിരിക്കുകയാണ്.

നിശ്ചലവും സ്ത്രീവിരുദ്ധവും ചിതലരിച്ചതുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് പാർവതി സംഘടനയിൽ നിന്നും ഇറങ്ങിപ്പോയത്. ലിംഗസമത്വം എന്നത് ഒരിക്കലും നടക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ അമ്മ എന്ന സംഘടനയും അതിന്റെ ജനറൽ സെക്രട്ടറിയായി വാഴുന്ന ഇടവേള ബാബുവും ഒരുപോലെ മത്സരിക്കുകയാണ്. 25 വാർഷികത്തിൽ സംഘടന നിർമിക്കുന്ന കെട്ടിടതിൻറെ അടിത്തറ ഉറപ്പിക്കുന്നത് സിനിമ രംഗത്തെ പഴയതും പുതിയതുമായ നിരവധി സ്ത്രികളുടെ കണ്ണീരിലും ആൺകോയ്മയുടെ ബലത്തിലുമാണെന്നു wcc അഭിപ്രായപ്പെട്ടു.

അമ്മ സംഘടനാ അംഗമായിരുന്ന തിലകൻ സർന്റെ മരണത്തിനു ശേഷവും അദ്ദേഹത്തോട് നീതികേടു കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചവർ മരിച്ചവരായി കണക്കാക്കുന്നു. അതേ നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവർ എല്ലാം സിനിമക്ക് പുറത്താണെന്നും നിങ്ങളെയെല്ലാം മരിച്ചവരായി കണക്കാക്കുന്നു എന്നും അമ്മ അതുവഴി തുറന്നു സമ്മതിക്കുകയാണ്. Wcc അഭിപ്രായപ്പെട്ടു.