ലൈംഗീക ബന്ധം പരസ്പര സമ്മതത്തോടെ; ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ യുവതി പരസ്പര സമ്മദത്തോടെയാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർക്ക് കോടതി ജാമ്യം നൽകി.

മലപ്പുറത്ത് വീട്ട് ജോലിക്ക് പോയതിന് ശേഷം തിരിച്ച് നാട്ടിലെത്തിയ ശേഷം ക്വറന്റൈനിൽ കഴിയുകയും തുടർന്ന് കോവിഡ് പരിശോധന നടത്തുകയും. റിപ്പോർട്ടിനായി ഹെൽത്ത് ഇൻസ്‌പെക്ടർ വീട്ടിലേക്ക് ചെല്ലാൻ ആവിശ്യപെട്ടെന്നും വീട്ടിലെത്തിയ യുവതിയെ രാത്രി മുഴുവൻ കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. പാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.