Advertisements

ലൈവിൽ അമ്മയുടെ ചികിത്സയ്ക്കായി പൊട്ടിക്കരഞ്ഞ വർഷ അഭിനയിച്ച വെബ് സീരിസിന്റെ ട്രെയ്‌ലർ പുറത്ത്

ഫേസ്ബുക്കിൽ കൂടി അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രീയക്കായി പണമില്ലാതെ പൊട്ടികരഞ്ഞ മലയാളി പെണ്കുട്ടിയെ എല്ലാവർക്കും ഓർമ കാണും. ശസ്ത്രക്രീയക്കായി നിരവധി പേരാണ് വർഷയെ സഹായിക്കാൻ മുന്നോട്ട് എത്തിയത്. നിരവധി പേരുടെ കാരുണ്യത്തിന്റെ ഫലമായി വർഷ കരൾ പകുത്ത് നൽകുമ്പോഴും പിന്നീട് അമ്മയുടെ ജീവൻ നിലനിർത്താനുള്ള ശ്രമം പുരോഗമിക്കുമ്പോഴും മലയാളി സമൂഹം വർഷക്ക് ഒപ്പം നിന്നിരുന്നു.

Advertisements

ഒരുപാട് ആളുകളുടെ സഹായഹസ്തം ലഭിച്ച വർഷ അഭിനയ ജീവിതം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കലാകാരി കൂടിയാണ്. ഒന്നുമില്ലായിമയുടെ അവസ്ഥയിലും പ്രതിക്ഷകളോടെ ജീവിതം മുന്നോട്ട് കൊണ്ട് പോയ വർഷ അഭിനയിക്കുന്ന തീ എന്ന വെബ് സീരിയസിന്റെ ട്രയ്ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രീയ്ക്ക് ശേഷം ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന വർഷക്ക് വലിയൊരു പ്രതീക്ഷ കൂടിയാണ് ഇ വെബ് സീരിയസ്.


വർഷ ഉൾപ്പടെയുള്ള മൂന്ന് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും പ്രതികാരവും ഒരുപോലെ പറയുന്ന ചിത്രത്തിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊ ലപാതകത്തിന്റെയും കഥയാണ് തീ. ഉണ്ണി ഉദയൻ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ കൂടിയാണ്. ചോക്ലേറ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് തീ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Advertisements

- Advertisement -
Latest news
POPPULAR NEWS