ലോകം കേരളത്തെ കണ്ട് പഠിക്കുക, എനിക്ക് ജീവൻ തന്നത് കേരളം – ബ്രിട്ടീഷ് പൗരൻ

ഇന്ത്യയെയും കേരളത്തെ കുറ്റം പറയുന്നവരോട് ലോകം കേരളത്തെ കണ്ടുപിടിക്കണം എന്ന് ബ്രിട്ടീഷ് പൗരൻ. കൊറോണ വൈറസ് ബാധിച്ചു കേരളത്തിൽ കളമശേരി ആശുപത്രിയിൽ കഴിയുന്ന ബ്രിട്ടീഷ് സ്വദേശി. കോവിഡ് രോഗം ഭേദപ്പെട്ട ബ്രയൻ നീൽ ലോകത്തോട് പറയുന്നത് കേരളത്തിൽ മരുന്ന് മാത്രമല്ല മരുന്നിന് ഒപ്പം നൽകുന്ന സഹാനുഭൂതി കൂടിയാണ് തന്റെ രോഗം മാറ്റിയതെന്ന്. മൂന്നാർ സംഘത്തിൽ ഉള്ള യുവാവാണ് നീൽ

കോവിഡ് ബാധിച്ചു ശരീരം തളർന്ന തനിക്ക് ഇതിലും നല്ല ചികത്സ വേറെ എവിടുന്നും ലഭിക്കില്ലായിരുന്നു തന്റെ ജീവിതം തിരിച്ചു കിട്ടിയത് കേരളത്തിൽ വന്നതുകൊണ്ടാണ് എന്നും നീൽ പറയുന്നു. കേരളത്തിനെയും ഇന്ത്യയെയും പറ്റി ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഇന്നാണ് ജീവിക്കാൻ ഉള്ള ഒരു പ്രേരണ ഉണ്ടായത് അത് ആശുപത്രിയിലെ ജീവനക്കാരാണ് നിറച്ചെതെന്നും നീൽ പറയുന്നു. തനിക്ക് ആശുപത്രി കരുത്ത് പറഞ്ഞു അറിയിക്കുന്നതിന് അപ്പുറമാണ് എന്നും നീൽ പറയുന്നു.