ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിണ്ടന്റ് പോലും ഏറെ പിന്നിൽ

വാഷിംഗ്‌ടൺ : ലോകത്തിൽ ഏറ്റവും കൂടുതൽ ജനസമ്മിതിയുള്ള ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സർവേ ഫലം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരെ പിന്തള്ളിയാണ് നരേന്ദ്രമോദി ഏറ്റവും മികച്ച ഭരണാധികാരിയായത്.

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോർണിംഗ് കൺസൾട്ട് എന്ന ഡാറ്റ ഇന്റലിജൻസ് കമ്പനി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്ക,ഓസ്‌ട്രേലിയ,ബ്രിട്ടൻ,ബ്രസീൽ,ഫ്രാൻസ്,കാനഡ, റഷ്യ, തുടങ്ങി പതിമൂന്ന് രാജ്യങ്ങളുടെ ഭരണാധികാരികളുടെ മികവ് അളക്കാനായിരുന്നു സർവേ നടത്തിയത്. സർവേയിൽ എഴുപത് ശതമാനം ആളുകളുടെ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചു.

ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രാഗി 65 ശതമാനം പേരുടെ പിന്തുണ നേടി നരേന്ദ്രമോദിക്ക് താഴെയെത്തി. മെക്സിക്കൻ,ഓസ്‌ട്രേലിയ,ജർമ്മൻ ഭരണാധികാരികൾ തൊട്ട് അടുത്തുള്ള സ്ഥാനങ്ങൾ നേടി. ലോകനേതാക്കൾ കൃത്യമായി നിരീക്ഷിക്കുകയും പതിവായി ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഏജൻസിയാണ് മോർണിംഗ് കൺസൾട്ട്.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

Latest news
POPPULAR NEWS