അഹമ്മദാബാദ് : ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റേഡിയമാവാനൊരുങ്ങി സർദാർ പട്ടേൽ സ്റ്റേഡിയം തയാറെടുക്കുന്നു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് സർദാർ പട്ടേൽ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്യും.
ഒരുലക്ഷത്തിലധീകം കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് പട്ടേൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം. നിലവിൽ ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം മെൽബൺ സ്റ്റേഡിയമാണ് സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ ഉത്ഘാടനത്തോടെ അത് പഴങ്കഥയായി മാറും. 800 കോടി ചിലവിൽ നിർമ്മിച്ചിരിക്കുന്ന പട്ടേൽ സ്റ്റേഡിയത്തിൽ അത്യാധുനിക ഡ്രസിങ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റും നരേന്ദ്രമോദിയും പങ്കെടുക്കുന്ന കെം ഛോ ട്രംപ് പരിപാടി ട്രംപ് അഭിസംബോധന ചെയ്യും.