ലോകം കൊറോണ വൈറസിന്റെ ഭീതിയിൽ തുടരുന്നു. നിലവിൽ ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21000 കടന്നു. അതെ സമയം ഇറ്റലിയിൽ കൂട്ടമരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 683 പേർ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരണപെട്ടു. ഇതിനോടകം 7503 പേർ ഇറ്റലിയില്‍ മരണപെട്ടു. 74386 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയും കഴിഞ്ഞാൽ നിലവിൽ കൊറോണ രൂക്ഷമായിരിക്കുന്ന രാജ്യമാണ് സ്പെയിൻ. സ്പെയിനിന്റെ ഉപപ്രധാനമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. സ്പെയിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3434. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 3281 കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്