ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ മരുന്ന് തേടുന്നു: 28 രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാൻ തീരുമാനം

ഡൽഹി ലോകരാഷ്ട്രങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കാൻ അതിനായി 28 രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാനുള്ള തീരുമാനവുമായി ഇന്ത്യ. നിലവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയോട് മരുന്നിനു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ ചില രാജ്യങ്ങൾക്ക് സൗജന്യമായി മരുന്ന് നിലവാരമുണ്ട് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം മരുന്ന് കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ആളുകൾ മരുന്ന് വേണമെന്നുള്ള ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

നിലവിൽ അമേരിക്കയും ഇസ്രയേലിനും മരുന്ന് നൽകിയിട്ടുണ്ട്.തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തിരുന്നു.