Advertisements

ലോകോത്തര നിലവാരവുമായി ഇന്ത്യയിലെ വലിയ ഹോസ്പിറ്റൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

വാഗ്ദാനം പാലിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു .ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ഈ ആശുപത്രി പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകും. ഈ മുനിസിപ്പൽ ആശുപത്രി മറ്റുള്ളവർക്ക് അനുകരിക്കാൻ ഒരു മാതൃകയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഇന്ത്യ സൃഷ്ടിക്കാം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ ഹോസ്പിറ്റൽ നിർമിച്ചത്.

Advertisements

1500 കിടക്കകളിൽ 1300 കിടക്കകൾ ജനറൽ വാർഡിലും 200 കിടക്കകൾ എക്സിക്യൂട്ടീവ് ക്ലാസിലുമാണ്. സജ്ജമാക്കിയിട്ടുള്ളത് 139 ഐസിയു ബെഡ് ഉള്ള 32 ഹൈ ക്ലാസ് ഓപ്പറേഷൻ തിയേറ്ററുകളുണ്ട്. സേവനത്തിനായി 20 സ്പെഷ്യലിസ്റ്റുകളുള്ള 90 കൺസൾട്ടേഷൻ റൂമുകൾ ഒപിഡികളിൽ ഉണ്ടാകും.
T2019011761673
17 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ആശുപത്രി 750 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. . അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ഈ ഹോസ്പിറ്റൽ ലോകോത്തര നിലവാരമുള്ള ആശുപത്രിയാണ്.ദരിദ്രരെ ശാക്തീകരിച്ച വിപ്ലവ പദ്ധതിയാണ് ആയുഷ്മാൻ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
T2019011761675
T2019011761676

Advertisements

- Advertisement -
Latest news
POPPULAR NEWS