ലോക്ക് ഡൌൺ ; പോലീസ് പറത്തിയ ഡ്രോൺ കണ്ടത് കുറ്റിക്കാട്ടിലെ കമിതാക്കളെ വീഡിയോ വൈറൽ

ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ കർശന നിർദേശമാണ് എല്ലാ സംസ്ഥാന സർക്കാരുകളും നിർദേശിച്ചിട്ടുള്ളത്. അനാവശ്യമായി വെളിയിൽ ഇറങ്ങുന്നവർക്ക് കർശന ശിക്ഷയും പിഴയുമാണ് ഓരോ സർക്കാരും കൊടുക്കുന്നത്. വെളിയിൽ ഇറങ്ങുന്നുണ്ടോ ഇന്ന് അറിയാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പോലീസ് നടത്തി വരുകയാണ്.

എന്നാൽ ലോക്ക് ഡൌൺ സമയത്ത് ഡ്രോൺ ക്യാമെറയിൽ കുടുങ്ങിയ കമിതാകളുടെ വീഡിയോയാണ് തമിഴ് നാട് പോലീസ് പുറത്ത് വീട്ടിരിക്കുന്നത്. ഇ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോക്ക് ഡൌൺ കാരണം കാണാൻപറ്റാത്ത സങ്കടത്തിൽ തിരുവള്ളൂർ സ്വദേശികളായ കമ്മിതകളാണ് ക്യാമെറയിൽ പതിഞ്ഞത്.

ഇരുവരും കായൽ തീരത്തിന് സമീപത്തുള്ള യുക്കാലി മരങ്ങളുടെ ഇടയിൽ ഇരുന്ന് പ്രണയിക്കുന്നത്തിന്റെ ഇടയിലാണ് അനാവശ്യമായി വെളിയിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ പോലീസ് പറത്തിയ ഡ്രോണിൽ ഇരുവരെയും കാണുന്നത്. ഡ്രോൺ കണ്ട ഉടനെ ഇവർ എഴുന്നേറ്റ് ബൈക്കിൽ കേറി രക്ഷപ്പെടുന്നതും ദൃശ്യത്തിൽ കാണാം