ലോക്ക് ഡൌൺ സമയത്ത് പോൺ വീഡിയോ കണ്ടവർ സൂക്ഷിക്കുക ; പണി വന്നേക്കും

ലോക്ക് ഡൌൺ ഇന്ത്യയിൽ പ്രഖ്യാപിച്ചതിനെ തുടർന്ന് പല പോൺ സൈറ്റുകളുടെയും ഇന്ത്യയിൽ സൗജന്യ പ്രീമിയം മെമ്പർഷിപ് കൊടുത്തിരുന്നു. ലോക്ക് ഡൗണിന് മുൻപ് രാത്രി മാത്രം കൂടുന്ന വ്യൂ ഗ്രാഫ് പകൽ സമയവും കിട്ടുന്നത്തോടെ ഇരട്ടി ലാഭമാണ് പോൺ സൈറ്റുകൾ ഉണ്ടാകുന്നത്. ലോക്ക് ഡൗണിന് മുൻപും ലോക്ക് ഡൌൺ സമയത്തും ഉണ്ടായ ട്രാഫിക്കിൽ മിക്ക സിറ്റുകളും മുന്നിലാണ് ഇന്ത്യയിൽ.

എന്നാൽ ലോക്ക് ഡൌൺ സമയത്ത് ചില പോൺ സൈറ്റുകളിൽ കേറിയവർക്ക് ചിലപ്പോൾ മുട്ടൻ പണി കിട്ടിയേക്കും എന്നാണ് മഹാരാഷ്ട്ര സൈബർ വിഭാഗം പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പോൺ സൈറ്റിൽ കേറിയവരുടെ വീഡിയോ പുറത്ത് വിടുമെന്ന പേരിലാണ് പണം തട്ടിപ്പ് നടക്കുന്നത്. പോൺ സൈറ്റിൽ കേറിയവരുടെ വിവരങ്ങളും ഫോൺ നമ്പർ അടക്കം വെളിയിൽ വിടും എന്നാണ് ഹാക്കർമാരുടെ ഭീഷണി. ഇമെയിൽ വഴി ലഭിക്കുന്ന ഭീഷണി പലർക്കും ലഭിച്ചിട്ടുണ്ടെന്നും ബിറ്റ്കോയൻസ് വഴിയാണ് ഇ കൂട്ടർ പണം ചോദിക്കുന്നതെന്നും പോലീസ് പറയുന്നു.

Also Read  മണികുട്ടനോട് ഇഷ്ടമല്ലെന്ന് പറഞ്ഞത് വെറുതെയല്ല ; ഋതുവിന്റെ ബോയ് ഫ്രണ്ടിനെ കയ്യോടെ പൊക്കി സോഷ്യൽ മീഡിയ

ഫേസ്ബുക്, ജിമെയിൽ വിവരങ്ങൾ മുതൽ സ്വകാര്യ ദൃശ്യങ്ങൾ വരെ ഇ കൂട്ടർ പുറത്ത് വിടുമെന്നാണ് ഭീഷണി. പോൺ സൈറ്റുകളിൽ ഉള്ള വൈറസ് വഴിയാണ്‌ ഇ കൂട്ടർ വിവരങ്ങൾ എടുക്കുന്നത്. 3000 ഡോളർ വരെ ഇ കൂട്ടർ ചോദിക്കുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾ കേന്ദ്രികരിച്ചു അന്വേഷണം പുരോഗമിക്കുവാണ്‌ എന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.