ലോക്ക് ഡൌൺ സമയത്ത് ലഹരിക്ക് വേണ്ടി ബൈക്കിൽ കറങ്ങി നടന്ന് മോക്ഷണം ; നവ ദമ്പതികൾ പോലീസ് പിടിയിൽ

സിനിമയിൽ സ്റ്റൈലിൽ മോക്ഷണം നടത്തി പോലീസുകാർക്ക് തലവേദന സൃഷ്‌ടിച്ച നവദമ്പതികൾ അറസ്റ്റിൽ. ലോക്ക് ഡൌൺ സമയത്തും മോക്ഷണം നടത്തിയതാണ് ഇവരെ പിടിക്കാൻ പോലീസിനെ സഹായിച്ചത്. ഡൽഹി നഗരത്തിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ, മാലകൾ തുടങ്ങിവയ ഇവർ തട്ടിപ്പറിച്ചിരുന്നു.

ബോളിവുഡ് സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ്‌ ഇവർ മോക്ഷണം നടത്തിയത്. വെളുത്ത നിറത്തിൽ ഉള്ള സ്കൂട്ടറിൽ കറങ്ങി നടന്ന് മോക്ഷണം നടത്തുന്ന ഇവർ ബണ്ടി ചോർ എന്ന സിനിമയിലെ കഥാപാത്രങ്ങങ്ങളെ അനുകരിച്ചാണ്‌ മോക്ഷണം നടത്തിയത്. സിസിടീവി ദൃശ്യങ്ങങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

  പബ്ബിൽ യുവതിക്കൊപ്പം നിശാപാർട്ടിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി ; ക്ഷണിച്ചിട്ടാണ് പോയതെന്ന് കോൺഗ്രസ്സ്

ലോക്ക് ഡൗണിന് മുന്നേ ഇവർ മോക്ഷണ പരമ്പര ആരഭിച്ചിരുന്നു ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമായില്ലങ്കിലും വാഹനം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കിയ പോലീസ് കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്.

മോഷ്ടിച്ച വണ്ടിയുമായി കറങ്ങി നടന്ന് മോക്ഷണം നടത്തുന്നത് ലഹരി ഉപയോഗിക്കാൻ വേണ്ടിയുള്ള മരുന്ന് കണ്ടെത്താനാണ് എന്ന് ഇരുവരും സമ്മതിച്ചു. അറസ്റ്റിലായ യുവാവിന് ഇതിനോടകം തന്നെ 30 ൽ അധികം കേസുകളിൽ പ്രതിയാണ്.

Latest news
POPPULAR NEWS