ലോക്ക് ഡൗണിലും സണ്ണി ലിയോൺ തന്നെ താരം ; വൈറലായി പുതിയ ഫോട്ടോ

മുംബയ്: ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആർമി യൂണിഫോം നിറത്തിലുള്ള ബിക്കിനി ധരിച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സണ്ണി ലിയോൺ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്.

ഒരു സൈനീക ഡ്രാഫ്റ്റ് വരുന്നതായി കേട്ടു എന്ന തലകെട്ടോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സണ്ണി ലിയോൺ ഐക്യ ദീപം കൊളുത്തുകയും ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെലുത്തുന്നു അതും വൈറലായിരുന്നു.