ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലായ പെൺകുട്ടികൾ പട്ടിണി മാറ്റുന്നതിനു വേണ്ടി തങ്ങളുടെ ശരീരം വിറ്റുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി രംഗത്ത്. യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തികൾക്ക് വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട്ട് കനിമേഖലയിലെ പെൺകുട്ടികളാണ് ലോക്ക് ഡൗൺ മൂലം വരുമാനമാർഗ്ഗം നിലച്ചതിനെ തുടർന്ന് പട്ടിണി മാറ്റുന്നതിനു വേണ്ടി ലൈം-ഗികമായി ചൂഷണം ചെയ്യപ്പെട്ടത്.
പട്ടിണിയിലായതിനെ തുടർന്ന് പെൺകുട്ടികളെ രക്ഷിക്കാമെന്ന മുഖേന ഇടനിലക്കാരായ ചിലർ കുട്ടികളുടെ ശരീരം ആവശ്യപ്പെടുകയായിരുന്നു. ഇതിനു വഴങ്ങി കൊടുത്തില്ലെങ്കിൽ ഖനിയിലെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും അവർ ഭീഷ ണിപ്പെടുത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഓരോരുത്തർക്കും 300 മുതൽ 400 രൂപ വരെ നൽകാമെന്ന് പറയുകയും എന്നാൽ അവസാനം എല്ലാം കഴിഞ്ഞ ശേഷം 150 രൂപ മാത്രമാണ് നൽകിയതെന്നും പറയുന്നു.