ലോക്ക് ഡൗൺ: ഇളവുകൾ സംസ്ഥാന വ്യാപകമായി ദുരുപയോഗം ചെയ്യുന്നു: നടപടികൾ കർശനമാക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിൽ നൽകിയ ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അനുവദിച്ചതിൽ അധികം ആളുകൾ എത്തുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും, നമ്മൾ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണ് ഇപ്പോളെന്നും സൂക്ഷിച്ചില്ലെങ്കിൽ ഇതുമൂലം വലിയ വിപത്ത് ഉണ്ടാകുന്നും ആരോഗ്യ വകുപ്പ് ശക്തമായ രീതിയിലുള്ള താക്കീത് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓട്ടോകളിലും മറ്റും വാഹനങ്ങളുമായി നിശ്ചയിച്ചതിധികം ആളുകൾ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരത്തിൽ വിലക്ക് ലംഘിക്കുന്നവരുടെ വാഹനങ്ങൾക്കെതിരെ കേസെടുക്കുമെന്നും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യുമെന്നും പറഞ്ഞു. കൂടാതെ പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് എത്തിക്കുന്നത് കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നതിന് കാരണമാകുമെന്നും ഇത്തരത്തിലുള്ള കുറുക്കുവഴികൾ കാട്ടുന്നവർക്കെതിരെ ശക്തമായ രീതിയിൽ ഉള്ള പിഴ ചുമത്തുമെന്നും ഇവരെ 28 ദിവസത്തേക്ക് നിർബന്ധമായും ക്വറെന്റിനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നും സർക്കാർ പറഞ്ഞു.

  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; പിന്നിൽ സഹോദരനല്ലെന്ന് മുഖ്യസാക്ഷിയുടെ മൊഴി

Latest news
POPPULAR NEWS