ലോക്ക് ഡൗൺ ; കേരള പോലീസിന്റെ ഡ്രോൺ പരീക്ഷണം, ആളുകളുടെ രക്ഷപെടാനുള്ള പരക്കം പാച്ചിൽ ഷെയർ ചെയ്ത് പോലീസ്

കൊറോണ വൈറസ് പടരുന്നത് തടയാൻ കർശന നിരീക്ഷണമാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ ലോക്ക് ഡൌൺ സമയത്ത് നടത്തുന്നത്. വെളിയിൽ ആവിശ്യമില്ലാതെ ഇറങ്ങരുത് എന്ന് പറഞ്ഞാലും പല വിരുതന്മാരും കാരണങ്ങൾ ഉണ്ടാക്കി റോഡിൽ ഇറങ്ങുന്നതും അവർക്ക് പോലീസ് മാതൃകാപരമായ ശിക്ഷ കൊടുക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ നിയമം തെറ്റിച്ചു വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം കൂടിയപ്പോൾ ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം നടത്താൻ കേരള പോലീസ് തിരുമാനിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയപ്പോൾ കണ്ട ഒരു രസകരമായ കാഴ്ചയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഡ്രോൺ വരുന്നത് അനുസരിച്ച് ഓടി പോകുന്നവരും മറഞ്ഞു ഇരിക്കുന്നവരും ഒകെ വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.