ലോക്ക് ഡൗൺ ഘട്ടം ഘട്ടമായേ പിൻവലിക്കാവുള്ളുവെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു കേരളം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഒറ്റയടിക്ക് പിവലിക്കരുതെന്നും ഘട്ടം ഘട്ടമായേ പിൻവലിക്കാവുള്ളുവെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു കേരളം. മെയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവുകളോടെ മാത്രമെ പിൻവലിക്കാവുള്ളുവെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ വൈറസ് പിടിപെടുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ ഒൻപതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സാംസാരിക്കുന്നത്. ഹരിയാന, ഗുജറാത്ത്‌, ഹിമാചൽ പ്രദേശ്, ബീഹാർ, ഒഡിഷ, ഉത്തരാഖണ്ഡ്, മിസോറാം പുതുച്ചേരി, മേഘലയാ എന്നി സംസഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് വീഡിയോ കോൺഫറൻസിൽ കൂടി പങ്കെടുക്കുന്നത്. എന്നാൽ യോഗത്തിൽ കേരളത്തിൽ നിന്നും മുഖ്യമന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്.

Also Read  ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ തടയരുതെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു