ലോക്ക് ഡൗൺ ; തൃശൂർ പൂരം പൂർണമായും ഒഴിവാക്കാൻ തീരുമാനം

തൃശ്ശൂര്‍: കൊറോണയുടെ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടിയതോടെ തൃശൂർ പൂരം വേണ്ടെന്ന നിലപാടിൽ സംഘാടകർ. ഒരു ആനയുടെ പുറത്തത് തിടമ്പ് വച്ച് പേരിന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ അതും ഉപേക്ഷിച്ചു. തൃശൂരിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും അവസാന തീരുമാനം ഉണ്ടാവുക.

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ യാഥക്രമം നടക്കുന്നുണ്ടെങ്കിലും ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ല ഓൺലൈൻ വഴി വഴിപാടുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.