KERALA NEWSലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ഈദ്ഗാഹ് പരിപാടി സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ഈദ്ഗാഹ് പരിപാടി സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു

chanakya news

കാസറഗോഡ്: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് കാസറഗോഡ് ഈദ് ഗാഹ് പരിപാടിയിൽ അൻപതിലധികം ആളുകൾ പങ്കെടുത്തു. കോവിഡ് വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തെ തുടർന്ന് പങ്കെടുത്തവർക്കെതിരെയും സംഘടകർക്ക് എതിരെയും പോലീസ് കേസെടുത്തു.

- Advertisement -

സ്ഥലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാസർഗോഡ് ബേക്കൽ കണ്ണംകുളം സ്വദേശി അബ്ദുൽ റഹുമാനാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പോലീസ് അബ്ദുൽ റഹുമാനെതിരെയും കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

- Advertisement -