ലോക്ക് ഡൗൺ: നിർദേശങ്ങൾ ലംഘിച്ചു മസ്ജിദിൽ പ്രാർത്ഥന: അഞ്ചുപേരെ അറസ്റ്റ് ചെയ്തു

ത്രിശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് ജുമാമസ്ജിദിൽ പ്രാർത്ഥന നടത്തി അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, മുഹമ്മദാലി, അഫ്സൽ, അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

  വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങി ; 22 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കുന്നംകുളത്തും ചാവക്കാടും ജുമാ മസ്ജിദിൽ ആളുകൾ ഒത്തുകൂടിയിരുന്നു. കുന്നംകുളത്തു കൂടിയവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിലർ ഓടി രക്ഷപ്പെടുകയും ചെയ്തു.

Latest news
POPPULAR NEWS