ലോക്ക് ഡൗൺ നീട്ടാൻ സാധ്യത ; കൊറോണയെ നേരിടാൻ മൂന്നാഴ്ചയോളം സമയം ആവിശ്യമാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. നിലവിലെ സാഹചര്യത്തിൽ മൂന്നാഴ്ചയോളം ഇനിയും ആവശ്യമായി വരുമെന്നും ആദ്ദേഹം വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകൾ ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യത വ്യക്തമാക്കുന്നു.

നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലോക്ക് ഡൗണിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ കോൺഫറൻസിൽ പെട്ടെന്ന് ലോക്ക് ഡൗൺ പിൻവലിക്കാൻ പറ്റില്ലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതായും വാർത്തകൾ പുറത്ത് വരുന്നു.

Also Read  സ്‌പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ക്ലാസ് മുറിയിൽ വെച്ച് പീഡനം ; വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ ഒഡീഷയിൽ ലോക് ഡൗൺ നീട്ടിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.