ലോക്ക് ഡൗൺ നീട്ടുന്ന കാര്യങ്ങൾ സംബന്ധിച്ച് ഉള്ള തീരുമാനം നാളെ: മുഖ്യമന്ത്രിമാരുമായി പ്രാധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും

ഡൽഹി: ലോക്ക് ഡൗൺ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്ത് കൊറോണാ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് നീട്ന്നടണമെന്ന ആവശ്യം സംസ്ഥാനങ്ങൾ യോഗത്തില്‍ ഉന്നയിച്ചേക്കാം. ജാർഖണ്ഡും, ബിഹാറും ഒഡിഷയുമടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഉളള ചർച്ചകൾ നാളെ നടക്കും. മൂന്നാംഘട്ട ലോക്ക് ഡൗൺ നീട്ടുന്ന കാര്യം സംബന്ധിച്ച് ഉളള കാര്യങ്ങൾ യോഗത്തിലെ അഭിപ്രായങ്ങൾ വിലയിരുത്തിയ ശേഷമാകും നടപ്പാക്കുക. നാളെ ഉച്ചക്ക് മൂന്ന് മണിയ്ക്കാണ് വീഡിയോ കോൺഫറൻസ് നടത്തുക. സംസ്ഥാങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ഗുരുതരമായ രീതിയിൽ കൊറോണ ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുകയും ചെയ്യും.

  സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Latest news
POPPULAR NEWS