ലോക്ക് ഡൗൺ നീട്ടുന്ന കാര്യം സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ തീരുമാനം എടുക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രആഭ്യന്തരമന്ത്രി ആവശ്യം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം അമിഷ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയായിരുന്നു. ലോക്ക് ഡൗൺ സംബന്ധിച്ചുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കുമെന്നാണ് സൂചന.

രാജ്യത്തെ 13 പ്രധാന നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ തുടരണമെന്നുള്ള അഭിപ്രായമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുന്നോട്ടുവച്ചിട്ടുള്ളത്. ആയതിനാൽ പൂർണമായി പിൻവലിക്കാനുള്ള സാധ്യത വളരെയധികം കുറവാണ്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവ് വേണമെന്ന് ആവശ്യവുമായി മറ്റു സംസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിലും ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.