Tuesday, December 5, 2023
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ നീട്ടുന്ന കാര്യം ആലോചിച്ചിട്ടില്ല ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതം ; കേന്ദ്രം

ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ആലോചിച്ചിട്ടില്ല ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതം ; കേന്ദ്രം

chanakya news
-Advertisements-

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇനിയും നീട്ടുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ച്ച്‌ 24 മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍നിലവിൽ വന്നത്.

-Advertisements-

ലോക്ക് ഡൗൺ നീട്ടാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവുമാണെന്ന് കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. 1024 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 27 പേരോളം രോഗം ബാധിച്ചു മരിച്ചതായാണ് റിപ്പോർട്ട്. 902 പേർ ചികിത്സയിലാണ്. എന്നാൽ 95 പേരുടെ രോഗം പൂര്‍ണമായും ഭേദമായതായും റിപ്പോർട്ട്.

-Advertisements-