Tuesday, December 5, 2023
-Advertisements-
KERALA NEWSലോക്ക് ഡൗൺ: പുറത്തിറങ്ങിയപ്പോള്‍ അടിവസ്ത്രം ധരിക്കാൻ മറന്നുപോയി, ഒടുവിൽ എസ് ഐ പൊക്കിയപ്പോൾ യുവാവിന്റെ മറുപടി...

ലോക്ക് ഡൗൺ: പുറത്തിറങ്ങിയപ്പോള്‍ അടിവസ്ത്രം ധരിക്കാൻ മറന്നുപോയി, ഒടുവിൽ എസ് ഐ പൊക്കിയപ്പോൾ യുവാവിന്റെ മറുപടി ഇങ്ങനെ

chanakya news
-Advertisements-

കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിലും ആളുകൾ പുറത്തിറങ്ങുമ്പോൾ പോലീസ് ചെക്കിങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടെ കോട്ടയത്തു നടന്നത് ഒരു വ്യത്യസ്തമായ സംഭവമാണ്. ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ യുവാവ് അടിവസ്ത്രം ധരിച്ചിരുന്നില്ല. യുവാവിന്റെ വായിൽ നിന്നും വീണ അബദ്ധ വാക്കിലൂടെയാണ് ഇക്കാര്യം പോലീസ് അറിയുന്നത്. കാഞ്ഞിരപ്പള്ളിയിൽ ലോക്ക് ഡൗണിന്റെ ഭാഗമായി നടന്ന പരിശോധന സമയത്ത് പാചക വാതക സിലിണ്ടർ കൊണ്ട് വരുന്ന വാഹനം കാത്ത് വഴിയിൽ നിൽക്കുകയായിരുന്നു യുവാവ്.

-Advertisements-

യുവാവ് മാസ്ക് ധരിച്ചിരുന്നില്ല. സ്ഥലത്തു കൂടി പോയ എസ് ഐ ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവാവിനെ ചോദ്യം ചെയ്യുകയും മാസ്ക് ധരിക്കാത്തതിന് വിരട്ടുകയും ചെയ്തിരുന്നു. പുറത്തിറങ്ങുമ്പോൾ അത്യാവശ്യമായിട്ട് ധരിക്കേണ്ടത് എന്താണെന്നു നിനക്കറിയില്ലേടാ? എന്ന് യുവാവിനോട് എസ് ഐ ചോദിച്ചു. ഉടനെ യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറെ ക്ഷമിക്കണംഅടുത്താണ് വീട്ഗ്യാസ് കുറ്റി വരുമെന്ന് പറഞ്ഞതിനെ തുടർന്ന് അത് വാങ്ങാൻ വന്നതാണ്. അപ്പോൾ അടിവസ്ത്രം ധരിക്കാൻ മറന്നു പോയി. ദേഷ്യത്തോടെയിരുന്ന എസ് ഐയും മറ്റു പോലീസുകാരും ഇത് കേട്ട് ചിരിയടക്കാൻ പറ്റാതെയായി. എന്നാൽ താൻ അടിവസ്ത്രം ധരിക്കാഞ്ഞത് പോലീസ് എങ്ങിനെ അറിഞ്ഞുവെന്നുള്ള സംശയത്തിലായിരുന്നു യുവാവ്.

ഒടുവിൽ ചിരി നിർത്തി എസ് ഐ യുവാവിനോട് പറഞ്ഞു അതുവേണം, എന്നാൽ ഈ സമയത്ത് അത്യാവശ്യമായി മാസ്ക് ധരിക്കണം. അത് ഓർമ്മവേണമെന്ന് യുവാവിന് എസ് ഐ താക്കീത് നൽകി യുവാവിനെ വിട്ടയയ്ക്കുകയാണ് ചെയ്തത്. പിന്നീടാണ് യുവാവിന് മനസിലായത് മാസ്കിന്റെ കാര്യമായിരുന്നു എസ് ഐ തന്നോട് പറഞ്ഞതെന്നുളള കാര്യം. എന്തായാലും അറിയാതെ അബദ്ധം പറഞ്ഞു പോയതിലുള്ള വിഷമത്തിലാണ് യുവാവ്.

-Advertisements-