ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞെന്ന് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വൈറസ് വ്യാപനം കുറഞ്ഞുവെന്ന് കേന്ദ്രസർക്കാർ. ലോക്ക് ഡൗണിനു മുൻപ് മാർച്ച്‌ ആദ്യം മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായി ഉയർന്നെന്നും എന്നാൽ ഇപ്പോൾ കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 6.2 ദിവസമായി മാറി.

ലോക്ക് ഡൗൺ മൂലമാണ് വൈറസ് വ്യാപനം കുറഞ്ഞതെന്നും ആരോഗ്യ മന്ത്രാലയം വ്യെക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇപ്പോൾ വൈറസ് വ്യാപനം കുറവാണെന്നും പുതിയ വൈറസ് കേസുകളിൽ 40 ശതമാനത്തോളം കുറവുണ്ടായെന്നും നാല് ശതമാനം മാത്രമേ നിലവിൽ രോഗ വ്യാപനമുള്ളുവെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. കേരളമടക്കമുള്ള 19 സംസ്ഥാനങ്ങളിൽ രോഗവ്യാപനം ദേശീയ ശരാശരിയെക്കാൾ കുറവാണ്.