ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിനെ തുടർന്നുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. വിവിധ മേഖലകളിലായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അതേപടി തന്നെ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ഇളവുള്ളപ്പോൾ വ്യെവസായ മേഖലകൾക്കോ പൊതുഗതാഗത മേഖലയ്ക്കോ ഇളവുകളില്ല. സർക്കാർ ഓഫീസുകളും തുറക്കില്ല.
സർക്കാർ ഓഫിസുകൾ അടഞ്ഞു തന്നെ കിടക്കും. സംസ്ഥാനങ്ങൾക്ക് അമിതമായ രീതിയിൽ ഇളവുകൾ നല്കരുതെന്നുള്ള നിർദേശവുമുണ്ട്. വ്യോമ ഗതാഗത സർവീസുകൾ നടത്തില്ല. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. മരണാനന്തര ചടങ്ങുകൾക്ക് 20 പേരിൽ കൊടുത്താൽ പങ്കെടുക്കാനും പാടില്ല. എ ടി എം, ബാങ്ക് സേവനങ്ങൾ, ടെലികോം, ദൃശ്യമാധ്യമങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, സെക്യൂരിറ്റി എജൻസിസ്, പാചക വാതക വിതരണം, കാര്‍ഷികോപകരണങ്ങൾ, തുടങ്ങിയവയ്ക്ക് മാർനിർദേശത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്.