ലോക്ക് ഡൗൺ ലംഘിച്ചതിന് പെൺവാണിഭ കേസിലെ പ്രതി രസ്മി നായർക്കെതിരെയും ഭർത്താവിനെതിരെയും പോലീസ് കേസെടുത്തു

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുകയും പോലീസിനോട് അപമര്യദയായി പെരുമാറുകയും ചെയ്ത പെൺവാണിഭ കേസിലെ പ്രതി രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ പോലീസ് കേസെടുത്തു.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനാണ് പോലീസ് കേസെടുത്തത്. ലോക്ക് ഡൗൺ ലംഘിച്ചത് ചൂണ്ടി കാണിച്ച ആരോഗ്യ പ്രവർത്തകരോട് ഇരുവരും കയർത്തു സംസാരിക്കുകയും ചെയ്തിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.