ലോക്ക് ഡൗൺ ലംഘിച്ചു ഡി വൈ എഫ് ഐ പരിപാടിയിൽ പങ്കെടുത്ത മന്ത്രി ടിപി രാമകൃഷ്ണനെതിരെ പരാതി

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിയമം ലംഘിച്ചു കൊണ്ട് മന്ത്രി ടി പി രാമകൃഷ്ണൻ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. അഞ്ചുപേരിൽ കൂടുതൽ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വന്നിട്ടുണ്ട്.

പത്തോളം പേർ പങ്കെടുത്ത പരിപാടിയ്ക്കെതിരെ പരാതിയും ഉയർന്നു വന്നിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുക്കാതെ സമൂഹത്തിനു ദ്രോഹം ചെയ്യുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്ത പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും പ്രവർത്തകർക്കെതിരെയും പകർച്ച വ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ നൽകിയ പരാതിയിൽ പറയുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗവണ്മെന്റും മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചിരിന്നുന്നത്