ലോക്ക് ഡൗൺ ലംഘിച്ചു 100- 120 കിമി സ്പീഡിൽ പുതിയ കാറുമായി ഡ്രൈവ്: ഒടുവിൽ നാട്ടുകാർ കാർ തകർത്തു, പിന്നെ നടന്നത് ഇങ്ങനെ

കാസറഗോഡ്: ലോക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനെ വകവെയ്ക്കാതെ പുതിയ കാറുമായി റോഡിൽ ഇറങ്ങിയ ആളെ നാട്ടുകാർ ഇടപെട്ട് കൈയും കാലും കെട്ടി പോലീസിൽ ഏൽപ്പിച്ചു. കാസറഗോഡ് ആലമ്പാടി സ്വദേശിയായ സി എഛ് റിയാസിനെയാണ് പിടികൂടിയത്. പുതിയതായി ഇയാൾ വാങ്ങിയ കാർ ഓടിക്കണമെന്നുള്ള ആഗ്രഹവുമായി റോഡിൽ ഇറങ്ങുകയും 100-120 കിലോ മീറ്റർ സ്പീഡിൽ നിരത്തിലൂടെ ഓടുകയായിരുന്നു ഇദ്ദേഹം.

കാസറഗോഡ് നിന്നും സ്റ്റേറ്റ് ഹൈവേയിലൂടെ സ്പീഡിൽ വരുന്നതറിഞ്ഞ നാട്ടുകാർ കാർ തടയുകയും വാഹനം തല്ലിതകർക്കുകയും ആയിരുന്നു. ഇരിട്ടി മാലൂരിൽ വെച്ചാണ് കാർ തകർത്തത്. തുടർന്ന് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിക്കുകയും വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ക് ഡൗൺ ലംഘിച്ചതിന് കേസെടുത്തു ഇയാളെ വിട്ടയക്കുകയും ചെയ്തു. നേരെത്തെ ഇയാൾ വാഹനമോഷണ കേസിൽ പ്രതിയായിരുന്നു. ഇപ്പോൾ ഇയാൾക്കെതിരെ കേസൊന്നുമില്ലെന്നു പോലീസ് പറഞ്ഞു.

Also Read  കൊറോണയുടെ മറവിൽ പി എസ് സിയിൽ സിപിഎമ്മുകാരെ കയറ്റി തട്ടിപ്പിനുള്ള ശ്രമം നടത്തുന്നതായി സന്ദീപ് വാര്യർ