ലോക്ക് ഡൗൺ ലംഘിച്ച് കുർബാന ; വൈദികനടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച ലോക്ക് ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനെയും മറ്റ് ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന്‍ ഫാദര്‍ അഗസ്റ്റിന്‍ പാലായുടെ നേതൃത്വത്തിലായിരുന്നു കുർബാന നടന്നത്. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് വൈദികനെയും മറ്റുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കുർബാന നടക്കുന്നതായി വിവരം ലഭിച്ച് എത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും വിശ്വാസത്തിൽ പോലീസ് കൈകടത്തരുതെന്നും കുർബാനയ്‌ക്കെത്തിയവർ പറഞ്ഞെന്നും പോലീസ്.