ലോക്ക് ഡൗൺ ലംഘിച്ച ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തു: ഒടുവിൽ സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു മോചിപ്പിച്ചു

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ മോചിപ്പിക്കുന്നതിന് വേണ്ടി സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു. തുടർന്ന് സ്റ്റേഷൻ സിഐയെയും പ്രവർത്തകർ അധിക്ഷേപിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു. സംഭവം നടന്നത് തിരുവനന്തപുരം ഫോർട്ട്‌ പോലീസ് സ്റ്റേഷനിലാണ്.

പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു ഡി വൈ എഫ് ഐ നേതാവിനെ മോചിപ്പിക്കുകയായിരുന്നു. ഈ മാസം 23 നാണു ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുപതോളം വരുന്ന സിപിഎം പ്രവർത്തകരാണ് സ്റ്റേഷനിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും നേതാവിനെ മോചിപ്പിക്കുകയും ചെയ്തത്. സ്റ്റേഷനിൽ പ്രശനങ്ങൾ രൂക്ഷമായതോടെ അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായർ ഇടപെട്ടാണ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ വിട്ടയച്ചത്.

  എന്താണ് പ്രവാസി ക്ഷേമനിധി ? നിങ്ങൾ പ്രവാസിയാണെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കണം

Latest news
POPPULAR NEWS