ലോക്ക് ഡൗൺ ; വമ്പൻ ക്യാഷ് ബാക്ക് ഓഫറുമായി ഗൂഗിൾ പേ

കോറോണക്കാലത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ അനാവശ്യമായി വെളിയിൽ ഇറങ്ങരുതെന്നും ബാങ്കിംഗ് ആവിശ്യങ്ങൾക്ക് ഓൺലൈൻ സേവനം നേടണം എന്നും ഉള്ള വിദഗ്ദ്ധരുടെ അഭിപ്രായം ഏറ്റവും കൂടുതൽ ഗുണം ചെയ്തത് ഗൂഗിൾ പേ, ഫോൺ പേ, പേറ്റിയം പോലെഉള്ള ഓൺലൈൻ ബാങ്കിംഗ് അപ്പുകൾക്കാണ്.

ഗൂഗിൾ പേ ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാനും കോറോണ കാലത്ത് ഓൺലൈൻ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കാനും നിരവധി ഓഫർ ആണ് ഇവർ നൽകുന്നത്. ഗൂഗിൾ പേ യൂസേഴ്സിന് വേണ്ടി 3 ഓഫറുകളാണ് നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോണ്ട് ബാൻഡ് ബില്ലുകളോ മറ്റോ 199 രൂപ മുതൽ മുകളിലേക്ക് അടയ്ക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ഓഫർ ലഭിക്കും.

മൊബൈൽ റീചാർജ് തുടങ്ങിയ ബില്ലുകൾ 199 മുതൽ മുകളിലേക്ക് ഉള്ളതാണെങ്കിൽ ഗൂഗിൾ പേ അതിനും ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതുമാണ്. ഇലക്ടറിസിറ്റി ബില്ലുകളും ഇപ്പോൾ ഓൺലൈനിൽ കൂടെ അടയ്ക്കാൻ ഉള്ള സൗകര്യം ഗൂഗിൾ പേയിൽ ലഭ്യമാണ്. ഗൂഗിൾ പേ വഴി ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കുന്നവർക്കും ക്യാഷ് ബാക്ക് ലഭ്യമാണ്.