ലോക്ക് ഡൗൺ സമയത്ത് ലാലേട്ടന്റെ ആ ഫോൺ കാൾ തന്നെ ഒരുപാട് സന്തോഷപ്പെടുത്തി: വെളിപ്പെടുത്തലുമായി ഹരീഷ് പേരടി

മലയാളത്തിലെ താര രാജാവായ മോഹൽലാൽ തന്നെ ഫോണിൽ വിളിച്ച കാര്യം സന്തോഷത്തോടെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് നടനായ ഹരീഷ് പേരടി. ലോക്ക് ഡൗൺ സമയമായതിനാൽ തന്റെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചു മോഹൻലാൽ സുഖവിവരങ്ങളൊക്കെ അന്വേഷിക്കുകയാണ് മോഹൻലാൽ. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി… റെഡ്ചില്ലിസ്, ലോഹം, പുലിമുരുകൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ … പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു… അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..

  ആവശ്യപ്പെട്ടാൽ അത്തരം സീനുകൾ ചെയ്യാൻ ഒരു മടിയുമില്ല ; പ്രസക്തിയുള്ള വേഷങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് നമിത പ്രമോദ്

ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്.. എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു..

Latest news
POPPULAR NEWS