ലോക്ക് ഡൗൺ: 50000 കോടിയുടെ വരുമാന നഷ്ടം കേരളത്തിനെന്നു തോമസ് ഐസക്

തിരുവനന്തപുരം: രാജ്യമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിന് അൻപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ധനമന്ത്രി തോമസ്‌ ഐസക്ക് വ്യക്തമാക്കി. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് റിസർവ് ബാങ്കിൽ നിന്നും പലിശയില്ലാതെ വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്തു മറ്റു ഇളവുകളും സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കണമെന്നും ഇത് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി നാളെ മന്ത്രിസഭാ യോഗം ചേരുമെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രസർക്കാർ നൽകാനുള്ള പണം അവഗണിക്കുകയാണെന്നും നിലവിൽ ഈ മാസം മാത്രം സംസ്ഥാനത്തിന് 15000 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.