ലോക നേഴ്സ് ദിനത്തിൽ കണ്ണൂരിൽ 60 നഴ്സുമാർ സമരത്തിൽ: ഹോസ്പിറ്റലിൽ മാസ്കും സാനിറ്റൈസറും ഗ്ലൗസുമില്ല

ലോക നേഴ്സ് ദിനത്തിൽ സമരവുമായി കണ്ണൂരിലെ നിരവധി നഴ്സുമാർ. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലില് 60 നഴ്സുമാരാണ് തങ്ങൾക്ക് വേണ്ടെന്ന് പ്രധാനമായ 3 ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് സമരം ചെയ്യുന്നത്. തങ്ങൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഗ്ലൗസും മാസ്കുകളും സാനിറ്റൈസറും ലഭിക്കുന്നില്ലെന്നു അവർ പറയുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വേണ്ടുന്ന ഈ വസ്തുവകകൾ അവർ സ്വന്തം പണം നൽകി വാങ്ങേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നും ഹോസ്പിറ്റൽ അധികൃതർ ഇടപെട്ട് വേണ്ട കാര്യങ്ങൾ എത്രയും വേഗം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നഴ്സുമാർ സമരം ചെയ്യുന്നത്.

  മറ്റൊരു യുവതിയുമായി അവിഹിത ബന്ധം, ചോദ്യം ചെയ്ത ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

ഹോസ്പിറ്റലിൽ രോഗികൾ കുറവാണെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ച് അവധി എടുപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ലോക്ക് ഡൗണിനെ തുടർന്ന് തങ്ങളുടെ കയ്യിൽ നിന്നും പൈസ മുടക്കിയാണ് ജോലിക്ക് എത്തുന്നതെന്നും തങ്ങൾക്ക് വേണ്ടെന്ന ഗതാഗതസൗകര്യങ്ങൾ ഏർപ്പാടാക്കി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമര പരിപാടിയുമായി നേഴ്‌സുമാർ രംഗത്തെത്തിയിരിക്കുന്നത്.

Latest news
POPPULAR NEWS