ലൗ ജിഹാദ് നടത്തിയാൽ അഞ്ച് വർഷം തടവ് ; നിയമനിർമ്മാണം നടത്താൻ മധ്യപ്രദേശ് സർക്കാർ

കർണാടകയ്ക്കും ഹരിയാനയ്ക്കും പിന്നാലെ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കും. ലൗജിഹാദിനെതിരെയുള്ള നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം കഠിനതടവ് ലഭിക്കും.

ലൗജിഹാദ് നടത്തുന്നവരെ ജാമ്യമില്ലാ കേസ് ചുമത്തിയാകും അറസ്റ്റ് ചെയ്യുകയെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.