Tuesday, January 14, 2025
-Advertisements-
NATIONAL NEWSവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യയിൽനിന്നും ഏർപ്പെടുത്തണം: ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാം അറസ്റ്റിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യയിൽനിന്നും ഏർപ്പെടുത്തണം: ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാം അറസ്റ്റിൽ

chanakya news

ന്യൂഡൽഹി: രാജ്യത്തിനെതിരെ രൂക്ഷമായ രീതിയിൽ പരാമർശം നടത്തിയ ജെ എൻ യു മുൻ വിദ്യാർത്ഥിയും മുൻ ജനതാദൾ (യുണൈറ്റഡ്) നേതാവായ അക്ബർ ഇമാമിന്റെ മകനുമായ ഷർജിൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യയിൽനിന്നും ഏർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരം നടപടിയെടുത്തത്.

കഴിഞ്ഞ മാസം 16ന് അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ വച്ചാണ് ഇയാൾ രൂക്ഷ പരാമർശം നടത്തിയത്. ഉത്തർപ്രദേശ്, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലും ഷർജീലിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎപിഎ നിയമപ്രകാരം ആസ്സാം അഡീഷണൽ ഡിജിപി ജി പി സിംഗ് കേസെടുത്തതായി പറഞ്ഞു.