ന്യൂഡൽഹി: മുൻ ജെ.എൻ.യു വിദ്യാർത്ഥിയായ ഷർജിൽ ഇമാം കൊടും തീവ്രവാദിയാണെന്ന് ഡൽഹി പോലീസ്. കഴിഞ്ഞദിവസം ഷർജിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രസംഗം നടത്തിയിരുന്നു. അലിഗഢ് മുസ്ലിം സർവകലാശാല യിൽ കഴിഞ്ഞ ഡിസംബർ 16ന് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും അടർത്തി മാറ്റണമെന്ന് പ്രസംഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ യുപി, മണിപ്പൂർ, ആസാം, അരുണാചൽപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾ രാജ്യദ്രോഹക്കുറ്റം ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഷർജിലിന്റെ രാജ്യദ്രോഹപരമായുള്ള പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാവ് സാംബിത്ത് പാത്ര ട്വിറ്ററിലൂടെ ഷെയർ ചെയ്തിരുന്നു. തുടർന്ന് നടപടികൾ അതിവേഗത്തിൽ ആകുകയും പോലീസ് സംഘം നടത്തിയ തിരച്ചിലിൽ ഷർജിലിനെ പിടികൂടുകയായിരുന്നു. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രം ആക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷർജിൽ പോലീസിനോട് വ്യക്തമാക്കിയതായും പറയുന്നു. കൂടാതെ ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.