വടക്കേക്കരയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ

കൊച്ചി : വടക്കേക്കരയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. കളമശേരി എആർ ക്യാമ്പിലെ പൊലീസുകാരനായ തിരുത്തിപ്പുറം സ്വദേശി സിമിൽ ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

അതേസമയം ആക്രമണം നടത്തുന്ന സമയത്ത് ഇയാളുടെ കൂടെ മറ്റ് രണ്ട് പോലീസുകാരും ഉണ്ടായിരുന്നു. എന്നാൽ അവർ കാറിൽ ഇരിക്കുകയായിരുന്നു. സംഭവത്തിൽ അവർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് മൂന്ന് പേരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

  പതിനേഴുകാരിയെ ലഹരിമരുന്ന് നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുൾപ്പടെ എട്ട് പേർ അറസ്റ്റിൽ

മാർച്ച് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേക്കരയിലുള്ള മുസ്ലിം പള്ളിക്ക് മുൻപിൽ കാറിൽ മദ്യപിച്ചെത്തിയ സിമിൽ മദ്രസയിലുള്ള വിദ്യാർത്ഥികളെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പള്ളിയിലെത്തിയ ആളുകളെയും ഇയാൾ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പള്ളിയുടെ ഭാരവാഹികൾ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിരുന്നു.

Latest news
POPPULAR NEWS