വണ്ടിപെരിയാറിലേക്ക് ചിരിച്ച് കൊണ്ട് യാത്ര, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് പൊങ്കാല അർപ്പിച്ച് സോഷ്യൽ മീഡിയ

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. ആറു വയസുകാരി പീഡനത്തിന് ഇരയായ വണ്ടിപെരിയാറിലേക്ക് ചിരിച്ച് കൊണ്ട് പോകുന്ന ചിത്രം പങ്കുവെച്ചതിന് ശേഷമാണ് സോഷ്യൽ മീഡിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടോടെ ചിരിക്കുന്ന ചിത്രമാണ് ഷാഹിദ കമാൽ പങ്കുവെച്ചത്.

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ ആയിട്ടും വനിതാ കമ്മീഷൻ അംഗം സംഭവ സ്ഥലത്ത് എത്തിയിരുന്നില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് വനിതാ കംമീഷൻ അംഗമായ ഷാഹിദ കമാൽ വണ്ടിപെരിയാറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ചിത്രം പങ്കുവെച്ചത്.

കൈകൊട്ടി പാട്ട് കൂടി ആകാമായിരുന്നു… ഇങ്ങനെ അധഃപതിച്ചു പോകരുത്.. കിട്ടിയ പദവിയെ എങ്കിലും ബഹുമാനിക്കുക… ഒരാൾ “അനുഭവിച്ചോ ” എന്ന് പറഞ്ഞു പുറത്തു പോയി…. ഇതിപ്പോ ഞങ്ങൾ ജനങ്ങൾ എന്തൊക്കെ അനുഭവിക്കണം….. എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ. എന്നാണ് ചിലർ ഷാഹിദ കമലിന്റെ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്.

  രാജ്യവിരുദ്ധമായി സമൂഹ മാധ്യമത്തിലൂടെ പാക് പതാക പങ്കുവെച്ച വിദ്യാർത്ഥിക്കെതിരെ നടപടി വേണമെന്നാവശ്യം

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും എന്നൊരു ചൊല്ലുണ്ട്, അതിപ്പോൾ കണ്ടു. ഒരു പിഞ്ചു കുഞ്ഞിന്റെ പീഡന കൊലപാതകം നടന്നായിടത്തേക്കുള്ള പോക്കാണ് മിനിമം കോമണ്സെന്സ് എങ്കിലും വേണ്ടേ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. നിരവധിയാളുകളാണ് ചിത്രത്തിന് താഴെ പൊങ്കാലയർപ്പിക്കാൻ എത്തിയത്.

Latest news
POPPULAR NEWS