വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചു. ജയിൽ മോചിതയാവാൻ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇപ്പോൾ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇനി അമ്മയെയും ഭർത്താവിനെയും കുഞ്ഞിനെയും കാണാൻ കഴിയുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

നിമിഷയുടെ മോചനത്തിനായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ മുഖേനയാണ് മുഖ്യന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്ന് നയതന്ത്ര ഇടപെടലുകളും നിയമ സഹായവുമാണ് നിമിഷ കത്തിലൂടെ ആവിശ്യപെടുന്നത്. മുഖ്യമന്ത്രിയുടെ സഹായത്തോടെ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടായാൽ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ.