വനവാസി പയ്യനെ പിടിച്ചുകൊണ്ട് പോയി അശ്ലീലമായി ആഘോഷിക്കുന്ന കേരള പൊലീസിലെ കമ്മി സുഡാപ്പി കൂലിക്കാരോട് പരമപുച്ഛം മാത്രം: മാധ്യമ പ്രവർത്തകൻ റെജികുമാർ എഴുതുന്നു

ഡൽഹിയിൽ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ കലാപകാരികളെ വിമർശിച്ചു കൊണ്ടു ഫേസ്ബുക്കിൽ ലൈവ് വീഡിയോയിൽ വന്ന വനവാസി പയ്യനായ ശ്രീജിത്ത്‌ രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയും, ശേഷം അറെസ്റ്റ്‌ ചെയ്തതിനെ ട്രോൾ വീഡിയോയാക്കി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകനായ റെജി കുമാർ എഴുതുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അഗളിയിലെ ശ്രീജിത്ത് എന്ന ഈ വനവാസി പയ്യനെ പിടിച്ചുകൊണ്ടു പോകുന്നതിനെ അശ്ലീലമായി ആഘോഷിക്കുന്ന കേരള പൊലീസിലെ കമ്മി- സുഡാപ്പി കൂലിക്കാരോട് പരമപുച്ഛം മാത്രം.
“വാടാ വാടാ പൂച്ചാണ്ടീ” എന്ന് ഒരു വനവാസി പയ്യനെ ഔദ്യോഗിക പേജിൽ വംശീയമായി അധിക്ഷേപിക്കാൻ കേരള പൊലീസിന് ആരാണ് അധികാരം നൽകിയത് എന്നതാണ് എന്റെ ചോദ്യം.
അറസ്റ്റ് ചെയ്യപ്പെട്ടവനെ നാട്ടുകാർക്ക് കളിയാക്കാം, ട്രോളാം, കൂവാം, കല്ലെറിയാം. എന്നാൽ പൊലീസ് അതു ചെയ്യരുത്. അതും ഒരു വനവാസിയെ.

അതവിടെ നിൽക്കട്ടെ.

ഫസൽ ഗഫൂറിനേക്കാൾ വലിയ എന്തു കുറ്റമാണ് ഈ പാവത്താൻ ചെയ്തതെന്ന് പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണം.
21ലെ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്നു പരസ്യമായി വിളിച്ചുകൂവിയ എത്ര പേർ ജയിലിലാണ് എന്നു പറയണം.

ഞങ്ങൾ, കുറെ മതേതരക്കാർ പറയുന്നതിനൊത്ത് വനവാസികൾ നിന്നില്ലെങ്കിൽ ഇതാണനുഭവം എന്ന വ്യക്തമായ മെസേജാണിത്