വനിതകൾക്ക് കേന്ദ്രസർക്കാരിന്റെ 500 രൂപ ; എപ്പോൾ കിട്ടും എങ്ങനെ പിൻവലിക്കാം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ ധനസഹായം അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൻ ധൻ അകൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ അനുസരിക്കുക.

0,1 അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 3.
2,3അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 4.
4,5അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 7.
6,7അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 8.
8,9 അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 9.

Also Read  ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം ; കോൺഗ്രസ്സ് നേതാവ് ടോണി ചമ്മണിക്കെതിരെ പോലീസ് കേസെടുത്തു

ജൻധൻ അകൗണ്ടിൽ നിന്ന് പണം ഇപ്പോൾ തന്നെ പിൻവലിക്കണമെന്നില്ലെന്നും പിൻവലിക്കാതെ ഇരുന്നാൽ അടുത്ത ഘട്ടത്തിലുള്ള പണം ലഭിക്കാതെ ഇരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.