വനിതയുടെ മൂന്നാം വിവാഹവും പരാജയം ; പീറ്ററിന്റെ കരണത്തടിച്ച് വീട്ടിൽ നിന്നും പുറത്താക്കി

തമിഴ് സിനിമ ലോകത്ത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു വിവാഹമായിരുന്നു വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെയും വിഷ്വൽ എഫക്ട് എഡിറ്ററുമായ പീറ്റർ പോളിന്റെയും. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. വനിതയുടെ മൂന്നാം വിവാഹവും പീറ്ററിന്റെ രണ്ടാം വിവാഹവുമായിരുന്നു. താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തത് എന്ന ആരോപണവുമായി ഭാര്യയും മകനും രംഗത്തുവന്നത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം പീറ്ററും ഭാര്യയും കഴിഞ്ഞ 7 വർഷമായി അകന്നു കഴിയുകയായിരുന്നു.

പീറ്ററിന്റെ ഭാര്യയ്ക്ക് പിന്തുണയുമായി സിനിമ മേഖലയിലെ താരങ്ങളായ കസ്തുരി, ലക്ഷ്മി രാമകൃഷ്ണൻ, രവീന്ദർ ചന്ദ്രശേഖർ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. ഉയർന്നു വന്ന വിവാദങ്ങളെല്ലാം നിയമപരമായി തന്നെ പരിഹരിച്ചു എന്ന് പിന്നീട് വനിതാ പറഞ്ഞിരുന്നു. അതിനുശേഷം തങ്ങളുടെ എല്ലാ വിശേഷങ്ങളും വനിതാ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് പീറ്ററിന്‌ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളുണ്ടായതും താൻ വേണ്ടവിധം അദ്ദേഹത്തെ പരിചരിച്ചു എന്നുമുല്ല കാര്യങ്ങളും താരം അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പിരിയാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഗോവയിൽ വച്ചു അമിതമായി മദ്യപിച്ച പീറ്റർ വനിതയോട് മോശമായി പെരുമാറുകയും, വനിതാ പീറ്ററിന്റെ കരണത്ത് അടിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് രവീന്ദർ ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്.