വനിതാ ദിനത്തിൽ ചൂണ്ടാണി വിരൽകൊണ്ട് ഭാരിച്ച ജാറുകൾ അമ്മാനമാടി ഭിന്നശേഷിക്കാരിയായ മലയാളി യുവതി റെക്കോർഡിട്ടു

എറണാകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചൂണ്ടാണി വിരൽകൊണ്ട് ഭാരമുള്ള രണ്ട് ജാറുകൾ ഉയർത്തി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കൊച്ചി സ്വദേശിനിയായ അഞ്ചു റാണി റോയ്. ശാരീരിക ബുദ്ധിമുട്ടുള്ള അഞ്ചു വീൽ ചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്. തന്റെ ശാരീരിക പരിമിതികളെ പോലും വകവെയ്ക്കാതെയുള്ള യുവതിയുടെ പ്രകടനം കണ്ട് അന്താരാഷ്ട്ര വനിതാദിനത്തിൽ സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്‌.

ഭാരിച്ച ജാറുകൾ ചൂണ്ടുവിരലിൽ നിർത്താൻ തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസത്തോടെ പരിശീലനം തുടങ്ങിയെന്നും ഒടുവിൽ വിജയം കൈവരിക്കാനായെന്നും, നമ്മൾ പരിശ്രമിച്ചാൽ നമുക്ക് അസാധ്യമായത് ഒന്നുമില്ലെന്നും അഞ്ചു അന്താരഷ്ട്ര വനിതാ ദിനത്തിൽ തെളിയിച്ചു. ആദ്യമൊക്കെ തനിക്ക് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചോർത്തു വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് മുന്നോട്ടുള്ള ഭാവിയെ കുറിച്ചോർത്തു തുടങ്ങിയപ്പോൾ തന്റെ അവസ്ഥകളിലും ചിന്തകളിലുമെല്ലാം നല്ല മാറ്റം വന്നതായും യുവതി പറഞ്ഞു.

Also Read  ഗുരുവായൂരപ്പന്റെ കാണിക്ക സ്വന്തമാക്കാൻ എത്തിയത് അമൽ മുഹമ്മദ് മാത്രം ; മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച് എറണാകുളം സ്വദേശി